കൊളച്ചേരി: - വൈദ്യുതിചാർജ്,ഓട്ടോ-ടാക്സി ചാർജ് വസ്തുനികുതി-കെട്ടിടനികുതി-ലേബർസെസ്സ്
നിത്യോപയോഗ സാധനങ്ങളുടെ വില തുടങ്ങി എല്ലാ മേഖലകളിൽ വില വർദ്ധിപ്പിച്ച് കേരളത്തിലെ ജനങളുടെ ജീവിത നിലവാരം ദുരിതത്തിലാഴ്ത്തി കിട്ടാവുന്ന എല്ലാ മേഖലകളിൽ നിന്നും കടംവാങ്ങി പിണറായി വിജയൻ ധൂർത്ത് നടത്തുന്ന മുടിയനായ പുത്രനായി മാറികൊണ്ടിരിക്കുന്നു എന്ന് സതീശൻ പാച്ചേനി പ്രസ്താവിച്ചു. കൊളച്ചേരി KSEBസെക്ഷൻ ഓഫീസിനു മുൻപിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പാച്ചേനി.
കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ എം ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു.ഡി സി സി ജനറൽ സിക്രട്ടറി രജിത്ത് നാറാത്ത് മുഖ്യപ്രഭാഷണം നടത്തി. മുൻ KPCC മെമ്പർ ഒ നാരായണൻ, ദളിത് കോൺഗ്രസ് സംസ്ഥാന സിക്രട്ടറി ദാമോദരൻ കോയിലേരിയൻ, ബ്ലോക്ക് കോൺഗ്രസ്
സിക്രട്ടറിമാർ ഹൈറുന്നിസ, സി ശ്രീധരൻമാസ്റ്റർ, മണ്ഡലം പ്രസിഡന്റ്റുമാരായ എൻ ഇ ഭാസ്കരമാരാർ
സി കെ ജയചന്ദ്രൻമാസ്റ്റർ, കെ ബാലസുബ്രഹ്മണ്യൻ,എ ൻ വി പ്രേമാനന്ദൻ തുടങ്ങിവർ പ്രസംഗിച്ചു. നിരവധി ആളുകൾ മാർച്ചിലും ധർണയിലും പങ്കെടുത്തു.