കണ്ണൂർ: - ജില്ലയില്‍ കനത്ത മഴ തുടരുമ്പോള്‍ അധികാരികളുടെ പരസ്പര വിരുദ്ധമായ നിര്‍ദ്ദേശങ്ങള്‍ കൂടുതല്‍ ദുരിതമാവുകയാണെന്ന് എംഎസ്എഫ് ജില്ലാ കമ്മിറ്റി ആരോപിച്ചു.
ഡി.ഇ.ഒ.യുടെ നിര്‍ദ്ദേശം വൈകിയത് തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും പെരുവഴിയിലാക്കി.
സ്കൂളിൽ എത്തിയ ശേഷമാണു അവധിയെ കുറിച്ച് വിദ്യാർത്ഥികൾ അറിയുന്നത്. സ്കൂൾ ബസുകളിലും മറ്റു സ്വകാര്യ വാഹനങ്ങളിലും വിദ്യാർത്ഥികളെ സ്കൂളിലെത്തിച്ച് ഡ്രൈവർമാർ മടങ്ങിയതും, കനത്ത മഴയിൽ സ്കൂളിൽ എത്തിയ കുട്ടികൾ തിരിച്ചു ഉടനെ വീട്ടിലെത്താനുള്ള മാർഗം ഇല്ലാതായതും വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയത്.
ഇന്നലെ രാത്രി മുതൽ കനത്ത മഴയും പല പ്രദേശങ്ങളും വെള്ളക്കെട്ടിലായതും അറിഞ്ഞിട്ടും കൃത്യ നിർവഹണത്തിൽ ഉണ്ടായ അലംഭാവം പ്രതിഷേധാര്‍ഹമെന്നും എം എസ് എഫ് കണ്ണൂർ ജില്ലാ പ്രസിഡന്റ് നസീർ പുറത്തിലും ജനറൽ സെക്രട്ടറി ജാസിർ ഒകെ യും പ്രസ്താവിച്ചു.