പെരുമാച്ചേരി :- പെരുമാച്ചേരി ആറാം വാർഡ് 156 ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. പരിപാടിയിൽ വാർഡ് മെമ്പറും കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ എം സജിമ പതാക ഉയർത്തി.
കെ എം നാരായണൻ മാസ്റ്റർ, എ കെ കുഞ്ഞിരാമൻ, കെ നാരായണൻ,കെ രവീന്ദ്രൻ,കെ പി പ്രഭാകരൻ,മണ്ഡലം സെക്രട്ടറി ടി പി സുമേഷ്, അനന്തൻ സി ഒ എന്നിവർ സംസാരിച്ചു.
യൂത്ത് കോൺഗ്രസ് കൊളച്ചേരി മണ്ഡലം ഭാരവാഹികളായ ശ്രീജേഷ് സി ഒ, റൈജു പി വി, ബൂത്ത് പ്രസിഡണ്ട് പി പി രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. തുടർന്ന് മധുര പലഹാര വിതരണവും നടന്നു.