പെരുമാച്ചേരി:- പെരുമാച്ചേരി അംഗനവാടിയിൽ സ്വാതന്ത്രദിനാഘോഷം സമുചിതമായി ആഘോഷിച്ചു. രാവിലെ കൊളച്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം സജ്മ പതാക ഉയർത്തി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തി.
'സമൂഹത്തിൽ പട്ടാളക്കാരുടെ സേവനം' എന്ന വിഷയത്തെ ആസ്പദമാക്കി റിട്ട. കേണൽ പി എസ് വെങ്കിട്ട രാമൻ ക്ലാസ്സ് എടുത്തു.അമ്മമാർക്കായി നടത്തിയ ക്വിസ് മത്സരത്തിന് അഡ്വ.സി.ഒ ഹരീഷ് നേതൃത്വം നൽകി.
ക്വിസ് മത്സരത്തിൽ നവ്യ എംവി ഒന്നാം സ്ഥാനവും ധന്യ രഞ്ജിത്ത് രണ്ടാം സ്ഥാനവും ,മൂന്നാ സ്ഥാനം മാനിഷ ഉമേഷ്, അമൃത സുമേഷ് എന്നിവരും കരസ്തമാക്കി. കെഎം നാരായണൻ മാസ്റ്റർ സമ്മാനവിതരണം നടത്തി. രജനി ഭാസ്കരൻ ആയിരുന്നു സമ്മാനം സ്പോൺസർ ചെയ്തത് .
പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും ഗാന്ധി സ്മാരക വായനശാല പെരുമാചേരിയുടെ വക പായസവിതരണം നടത്തി. ദേശ ഭക്തി ഗാനത്തോടെ പരിപാടി അവസാനിപ്പിച്ചു.ഗീത ടീച്ചർ നന്ദി പറഞ്ഞു.