മയ്യിൽ:- മയ്യിൽ മണ്ഡലം ബൂത്ത് പ്രസിഡന്റ്, ബൂത്ത് ഇൻ ചാർജ്ജുമാരുടെ ശിൽപ്പശാല മയ്യിൽ വ്യാപാര ഭവനിൽ നടന്നു . ഒ ബി സി മോർച്ച സംസ്ഥാന സെക്രട്ടറി സ്മിതാ ജയമോഹൻ ഉദ്ഘാടനം നിർവ്വഹിച്ചു. മണ്ഡലം പ്രസിഡന്റ് സുമേഷ് എസ് അധ്യക്ഷത വഹിച്ച ഉദ്ഘാടനസഭയിൽ മണ്ഡലം ജനറൽ സിക്രട്ടറി ശ്രീഷ് മീനാത്ത് സ്വാഗതവും മണ്ഡലം ട്രഷറർ ബാബു രാജ് രാമത്ത് നന്ദിയും പറഞ്ഞു.
രണ്ട് സെഷനുകളിലായി നടന്ന ശിൽപ്പശാലയിൽ BJP ജില്ലാ വൈസ് പ്രസിഡന്റ് പി ആർ രാജൻ സംസ്ഥാന കൗൺസിൽ അംഗം കൂട്ട ജയപ്രകാശ് എന്നിവർ ക്ലാസ്സുകൾ നയിച്ചു .
യുവമോർച്ച മയ്യിൽ മണ്ഡലം പ്രസിഡന്റ് ദിൽ ജിത്ത് എം സ്വാഗതം പറഞ്ഞ സമാപന സമ്മേളനം മയ്യിൽ മണ്ഡലം പ്രഭാരി കൂടിയായ സംസ്ഥാന കൗൺസിൽ അംഗം കെ എൻ വിനോദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു . മഹിളാ മോർച്ച ജില്ലാ ജനറൽ സിക്രട്ടറി റിട്ടേ. കേണൽ സാവിത്രി അമ്മ കേശവൻ മയ്യിൽ മണ്ഡലം സിക്രട്ടറി റോഷ്ന കെ sc മോർച്ച മണ്ഡലം പ്രസിഡന്റ് രാഹുൽ കെ ബി ജെ പി കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് ഇ പി ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.