കൊളച്ചേരി :- കൊളച്ചേരിയിൽ തെരുവുനായകളുടെ കടിയേൽക്കുന്നവരുടെ എണ്ണം ഏറുന്നു.കഴിഞ്ഞ ദിവസം കടിയേറ്റ സ്കൂൾ വിദ്യാർത്ഥിക്ക് പിന്നാലെ ഇന്നലെ കൊളച്ചേരി പാടിയിൽ സ്വദേശിയായ സി ഹരീന്ദ്രനും തെരുവു നായയുടെ കടിയേറ്റു.
ഇന്നലെ ജോലി കഴിഞ്ഞ് മടങ്ങവെ മയ്യിലാടിക്ക് സമീപത്ത് വച്ച് ഇദ്ദേഹത്തെ തെരുവുനായ അക്രമിക്കുകയായിരുന്നു.ഇതിൽ ഇദ്ദേഹത്തിൻ്റെ കാലിനും കൈക്കും സാരമായ പരിക്കേറ്റു. ഇദ്ദേഹം ധരിച്ച വസ്തങ്ങൾ കീറി നാശമാക്കി.
ഉടൻ തന്നെ ഇദ്ദേഹത്തെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് കണ്ണൂർ ഗവ. ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.
തെരുവുനായ ശല്യം രൂക്ഷമായ സ്ഥിതിയാണ് കൊളച്ചേരിയിൽ ഇപ്പോൾ ഉള്ളത്.കൊളച്ചേരി പറമ്പിലെ ഷാരോണിനും കഴിഞ്ഞ ദിവസം നായയുടെ കടിയേറ്റിരുന്നു.വീട്ടിൽ നിന്നും സാധനം വാങ്ങാനായി വീട്ടിനടുത്തുള്ള കടയിലേക്ക് സൈക്കിളിൽ പോകവെ വഴിയിൽ വച്ചാണ് നായയുടെ കടിയേറ്റത്.മയ്യിൽ ഗവ.ഹയർ സെക്കൻ്ററി സ്കൂൾ പത്താംതരം വിദ്യാർത്ഥിയാണ് ഷാരോൺ.
തെരുവുനായകൾക്കൊപ്പം ഭ്രാന്തൻ കുറുക്കൻമാരും അലഞ്ഞു നടക്കുന്നതായി നാട്ടുകർ പരാതിപ്പെടുന്നുണ്ട്. കടിക്കുന്നത് ഭ്രാന്തൻ കുറുക്കനാണോ എന്ന സംശവും ബലപ്പെടുന്നുണ്ട്.. ഇവയുടെ അക്രമണം മൂലം കുട്ടികൾക്കടക്കം റോഡിലൂടെ യാത്ര ചെയ്യാൻ സാധിക്കാത്ത സ്ഥിതിയാണ്. അധികൃതരുടെ ഭാഗത്ത് നിന്ന് യുക്തമായ ഇടപെടൽ ഉണ്ടാവണമെന്ന ആവശ്യം ശക്തമാവുകയാണ്..