കൊളച്ചേരി :- കൊളച്ചേരി പഞ്ചായത്തും കൃഷിഭവനും ചേർന്ന് ചിങ്ങം 1 ന് കർഷക ദിനഘോഷം സംഘടിപ്പിച്ചു.
രാവിലെ മുത്തു കുടയും ചെണ്ടവാദ്യങ്ങളോടു കൂടി കൃഷി ദർശൻ വിളംബര ഘോഷയാത്ര നടത്തി.
കൊളച്ചേരി പഞ്ചായത്ത് ഹാളിൽ വച്ച് നടന്ന അനുമോദന ചടങ്ങ് പ്രസിഡന്റ് കെ.പി അബ്ദുൾ മജീദ് ഉദ്ഘാടനം ചെയ്തു.കൊളച്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം സജിമ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വച്ച് പഞ്ചായത്ത് പ്രസിഡന്റ് കർഷകരെ പൊന്നാട അണിയിച്ച് ആദരിച്ചു.
കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം താഹിറ കെ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി. സി. എം. പ്രസീത ടീച്ചർ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി. ഷമീമ ടി.വി,എടക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം കബീർ കെ.വി,കൊളച്ചേരി ഗ്രാമ പഞ്ചായത്ത് വികസന ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൽ സലാം കെ.പി., കൊളച്ചേരി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അസ്മ കെ., കൊളച്ചേരി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ബാലസുബ്രഹ്മണ്യൻ, വാർഡ് മെമ്പർ പി.വി. വത്സൻ മാസ്റ്റർ ,CDSചെയർപേഴ്സൺ ദീപ പി.കെ,എം. അബ്ദുൽ അസീസ് , എൻ.വി. പ്രേമാനന്ദൻ, ദാമോദരൻ എം, പി. സുരേന്ദ്രൻ മാസ്റ്റർ, ഇ.പി. ഗോപാലകൃഷ്ണൻ തുടങ്ങിയവർ ആശംസ അർപ്പിച്ചു സംസാരിച്ചു.
തുടർന്ന് നടന്ന കാർഷിക സെമിനാറിൽ "കാർഷിക കൂട്ടായ്മയുടെ പുതുവഴികൾ" എന്ന വിഷയം ആസ്പദമാക്കി മയ്യിൽ റൈസ് പ്രൊഡ്യൂസർ കമ്പനി,മനേജിംഗ് ഡയറക്ടർ ടി.കെ ബാലകൃഷ്ണൻ ക്ലാസെടുത്തു.സ്കൂൾ വിദ്യാർത്ഥികൾക്കായി കാർഷിക ക്വിസ് മത്സരവും സംഘടിപ്പിച്ചു.
കൃഷി ഓഫീസർ അഞ്ജു പത്മനാഭൻ സ്വാഗതവും കൃഷി അസിസ്റ്റന്റ് കെ. ശ്രീനി നന്ദിയും പറഞ്ഞു.