മയ്യിൽ :- വിദ്യാർത്ഥിനികളെ സ്കൂളിൽ നിന്ന് പീഡിപ്പിക്കാൻ ശ്രമിച്ച ചിത്രകലാ അധ്യാപകനായ പഴശ്ശിയിലെ തോപ്രത്ത് സതീശനെ സ്കൂളിൽ നിന്നും പുറത്താക്കണമെന്ന് യൂത്ത് കോൺഗ്രസ്.
അഞ്ചോളം വിദ്യാർത്ഥിനികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരം ഇയാൾ അറസ്റ്റിലാണ്. റിമാൻഡിൽ ആയിരുന്നിട്ടും അധ്യാപകനെതിരെ നടപടിയെടുക്കാത്തത് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വീഴ്ചയാണ്. ഈ അധ്യാപകനെ സ്കൂളിൽ നിന്ന് പുറത്താക്കിയിട്ടില്ലെങ്കിൽ വരും ദിവസങ്ങളിൽ യൂത്ത് കോൺഗ്രസ് പ്രത്യക്ഷ സമര പരിപാടിക്ക് നേതൃത്വം നൽകുമെന്ന് യൂത്ത് കോൺഗ്രസ് ജില്ല ജന: സെക്രട്ടറിമാരായ ശ്രീജേഷ് കൊയിലേരിയൻ, അനസ് നമ്പ്രം, കുറ്റ്യാട്ടൂർ മണ്ഡലം പ്രസിഡണ്ട് അമൽ കുറ്റ്യാട്ടൂർ എന്നിവർ സംയുക്തമായി പ്രസ്ഥാപിച്ചു.