വേളം ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ സപ്താഹ യജ്ഞത്തിന് നാളെ പരിസമാപ്തി

 


മയ്യിൽ : വേളം ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ ആഗസ്ത് 24 മുതൽ യജ്ഞാചാര്യൻ പഴേടം വാസുദേവൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ ആരംഭിച്ച സപ്താഹ യജ്ഞം നാളെ(30.08.2022) ചൊവ്വ ഉച്ചയോടെ സമാപിക്കും. 

കഴിഞ്ഞ ആറ് ദിവസങ്ങളായി ശ്രോതാക്കളെ ഭക്തിരസത്തിൽ ആറാടിച്ച സപ്താഹ വേദിയിൽ ജില്ലയ്ക്കകത്തും പുറത്തുനിന്നുമായി നിരവധി പേരാണ് പങ്കെടുത്തത്. എല്ലാ ദിവസവും വിശേഷാൽ പൂജകളും ഉണ്ടായിരുന്നു.      വിനായക ചതുർത്ഥിയോട് അനുബന്ധിച്ച് ശുദ്ധി ക്രിയകളും, ശ്രീ ഭൂതബലി എന്നീ ചടങ്ങുകൾ ഇന്നലെ(28.08.2022) മുതൽ ആരംഭിച്ചു. വിനായക ചതുർത്ഥി ദിവസമായ ബുധനാഴ്ച്ച 31.08.2022 ന് രാവിലെ അഷ്ടദ്രവ്യ ഗണപതി ഹോമം , ഉഷ പൂജ, ഉച്ചപൂജ  മറ്റു ചടങ്ങുകളോടും തുടർന്ന് ഉച്ചയ്ക്ക് വിശേഷാൽ അന്നദാനം വൈകുന്നേരം ദീപാരാധന , നിറമാല അത്താഴപൂ ജയോടെ സമാപിക്കും. 

പൂജകൾക്ക് ക്ഷേത്രം തന്ത്രി തരണനല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിക്കും. വിനായക ചതുർത്ഥി ദിവസം ക്ഷേത്രത്തിൽ എത്തിചേരുന്ന മുഴുവൻ ഭക്തജനങ്ങൾക്കും അന്നദാനം ഉണ്ടായിരിക്കുന്നതാണെന്ന് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ സി.എം ശ്രീജിത്ത് അറിയിച്ചു.

Previous Post Next Post