നാറാത്ത്:-നാറാത്തു ഗ്രാമപഞ്ചായത്തിൻ്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ കർഷക ദിനം ആഘോഷിച്ചു.കൃഷി ഭവൻ ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ രമേശന്റെ അധ്യക്ഷതയിൽ ബഹു. എം എൽ എ ശ്രീ. കെ. വി സുമേഷ് ഉദ്ഘാടനം ചെയ്തു. കൃഷിഓഫീസർ ശ്രീമതി അനുഷ അൻവർ സ്വാഗതം പറഞ്ഞു. കാക്കതുരുത്തി റോഡ് മുതൽ തുടങ്ങിയ വിളംബര ഘോഷയാത്ര യിൽ കർഷകർ സ്കൂൾ വിദ്യാർത്ഥികൾ വാർഡ്. മെമ്പർമാർ തുടങ്ങി നിരവധി പേർ പങ്കെടുത്തു.
ചടങ്ങിൽ തിരഞ്ഞെടുക്കപ്പെട്ട ഒൻപതു കർഷകരെ പൊന്നാട അണിയിച്ചു ആദരിച്ചു.മികച്ച സ്ഥാപനം കൃഷി, പാടശേഖരം, വനിതാ ഗ്രൂപ്പ് എന്നിവരെയും ഉപഹാരം നൽകി ആദരിച്ചു. തുടർന്ന് ആശംസ അർപ്പിച്ച് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാർ, ബ്ലോക്ക് മെമ്പർ നികേ ദ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധി കൾ തുടങ്ങിയവർ സംസാരിച്ചു. ആദരിക്കപ്പെട്ട കർഷകർ അവരുടെ കൃഷി അനുഭവങ്ങൾ പങ്കുവെച്ചു.