പള്ളിപ്പറമ്പ് മർകസുൽ ഇർഷാദിയ്യയിൽ ഫോട്ടോ പ്രദർശനം നടത്തി

 



 പള്ളിപ്പറമ്പ് : മർക്കസുൽ ഇർശാദിയ്യ സീക്യു പ്രീസ്കൂൾ നേതൃത്വത്തിൽ സംഘടിപ്പിച്ച.കണ്ണൂർ സിറാജ് ദിനപത്രം ചീഫ് ഫോട്ടോഗ്രാഫറുടെ  ആർമി ഫോട്ടോ പ്രദർശനവും,രക്ഷിതാക്കളുടെ സഹായത്തോടെ

സ്വാതന്ത്ര്യ സമര സേനാനികളുടെ ജീവസ്സുറ്റ ചിത്രങ്ങളും  പ്രദർശനത്തെ മികവുറ്റതാക്കി. പ്രദർശനം  വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും അറിവും കൗതുകവും പകർന്നു നൽകുന്നതായിരുന്നു. പരിപാടി    സി എം മുസ്തഫ ഹാജി അധ്യക്ഷതയിൽ, നജ്മുദ്ദീൻ നൂഞ്ഞേരി ഉദ്ഘാടനം നിർവഹിച്ചു, മുഖ്യാതിഥിയായി 

പള്ളിപ്പറമ്പ് പെരുമാച്ചേരി ഗവൺമെന്റ് എൽ പി സ്കൂൾ  പ്രധാന അധ്യാപിക  പി വി ജലജകുമാരി പി വി,അബ്ദുറഹ്മാൻഹാജി  കോടിപ്പോയിൽ, കെ എൻ മുസ്തഫ, മുഹമ്മദ് റാഫി ഹാജി, ജഅ്ഫർ പള്ളിപ്പറമ്പ്, പെരുമാച്ചേരി  ജിഎൽപി സ്കൂൾ പി.ട്ടി.എ പ്രസിഡൻറ് കെ പി മഹമൂദ്, കെപി മുനീർ എന്നിവർ സംബന്ധിച്ചു. വിദ്യാർത്ഥികളും മത്സര പരിപാടിക്ക് അധ്യാപികമാരായ   സി .റാഹില സഹറാവി പാപ്പിനിശ്ശേരി, വി സി ഹബീബ സഹ്റാവി പള്ളിപ്പറമ്പ്, ടി ഫാത്തിമ സ്വാലിഹ കണ്ണൂർ സിറ്റി, ദിയ റസാഖ് പുറത്തിൽ എന്നിവർ നേതൃത്വം നൽകി.

Previous Post Next Post