കര്‍ഷകദിനം: ജില്ലാതല ഉദ്ഘാടനം മുണ്ടേരിയിൽ നടത്തി

 



കണ്ണൂർ:-മുണ്ടേരി ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ കര്‍ഷക ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നടത്തി. ഏച്ചൂര്‍ ഈസ്റ്റ് എല്‍പി സ്‌കൂളില്‍ നടന്ന പരിപാടി രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ ഉദ്ഘാടനം ചെയ്തു. കാര്‍ഷിക മേഖലയുടെ കുതിച്ചുചാട്ടത്തിന് എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്തിലെ മികച്ച കര്‍ഷകരെ ആദരിച്ച എം എല്‍ എ തരിശ് കൃഷി ചെയ്ത സ്ഥാപനങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങളും വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് എ അനിഷ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ വി കെ സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. കൃഷിവിജ്ഞാന കേന്ദ്രം അസി. പ്രൊഫസര്‍ റെനിഷ കാര്‍ഷിക സെമിനാറില്‍ വിഷയാവതരണം നടത്തി. മലപ്പട്ടം പ്രഭാകരന്‍ കര്‍ഷകരുമായി അനുഭവം പങ്കുവെച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ പങ്കജാക്ഷന്‍, സ്ഥിരംസമിതി അധ്യക്ഷ ഗീത രഘുനാഥ്, എടക്കാട് ബ്ലോക്ക് അംഗങ്ങളായ കെ കബീര്‍, കെ ബിന്ദു, പഞ്ചായത്ത് അംഗം ഇ കെ ചാന്ദിനി, കണ്ണൂര്‍ ഇ ആന്‍ഡ് ടി കൃഷി ഡെപ്യൂട്ടി ഡയരക്ടര്‍ എം എന്‍ പ്രദീപന്‍, എടക്കാട് കൃഷി അസി. ഡയരക്ടര്‍ സീമ സഹദേവന്‍, മുണ്ടേരി കൃഷി ഓഫീസര്‍ ടി കൃഷ്ണ പ്രസാദ്, സിഡിഎസ് ചെയര്‍പേഴ്സണ്‍ കെ ഷമ്മി എന്നിവര്‍ സംസാരിച്ചു.

Previous Post Next Post