കനത്ത മഴയിൽ കുറ്റ്യാട്ടൂരിലെ യുവകർഷകന്റെ നാലേക്കറോളം വരുന്ന പച്ചക്കറിത്തോട്ടം നശിച്ചു

 



കുറ്റ്യാട്ടൂർ: കനത്ത മഴയിൽ യുവകർഷകന്റെ നാലേക്കറോളം വരുന്ന പച്ചക്കറിത്തോട്ടം നശിച്ചു. കുറ്റ്യാട്ടൂർ തരിയേരിയിലെ ഇരിങ്ങാട്ട് മൊയ്തീന്റെ പച്ചക്കറിക്കൃഷിയാണ് പൂർണമായും നശിച്ചത്.

പ്ലാസ്റ്റിക് മൾച്ചിങ് രീതിയിൽ കൃഷിയിറക്കി വിളവെടുക്കാറായ പയർ, കക്കിരി, താലോരി, കുമ്പളം തുടങ്ങിയവയുടെ പന്തലാണ് കാറ്റിൽ നിലംപൊത്തിയത്. പത്തുർഷമായി പാട്ടത്തിനെടുത്ത ഭൂമിയിൽ കൃത്യതാ കൃഷിരീതി പിൻതുടർന്ന്് മൊയ്തീന് മികച്ച വിളവ് ലഭിച്ചിരുന്നു.

കെട്ടുകമ്പി വലിച്ചുകെട്ടി തയ്യാറാക്കിയ പന്തലാണ് തകർന്നത്. കൃഷിത്തോട്ടം കുറ്റ്യാട്ടൂർ കൃഷി ഓഫീസർ കെ.കെ. ആദർശ്, അസിസ്റ്റൻര് ഉദയൻ ഇടച്ചേരി തുടങ്ങിയവർ സന്ദർശിച്ചു. എട്ടുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

Previous Post Next Post