മലപ്പട്ടം:-മാലിന്യ ശേഖരണ പ്രവർത്തനങ്ങൾ ഡിജിറ്റലൈസ് ചെയ്യാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിന്റെ ഭാഗമായി മലപ്പട്ടം ഗ്രാമപഞ്ചായത്തും സ്മാർട്ടാകുന്നു. ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് ആപ്ലിക്കേഷന്റെ പഞ്ചായത്ത്തല ഉദ്ഘാടനം പ്രസിഡണ്ട് കെ പി രമണി നിർവഹിച്ചു. മാലിന്യ നിർമാർജനം കാര്യക്ഷമമാക്കാൻ ഹരിതകേരളം മിഷനും ശുചിത്വ മിഷനും ചേർന്നാണ് സ്മാർട്ട് ഗാർബേജ് ആപ്പ് പദ്ധതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന നടപ്പാക്കുന്നത്.
കൊളന്ത എൽപി സ്‌കൂളിൽ സ്ഥിരം സമിതി അധ്യക്ഷ കെ സജിത അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ കെ വി മിനി, അംഗങ്ങളായ ഇ രവീന്ദ്രൻ, ടി കെ സുജാത, പി ബാലകൃഷ്ണൻ, കെ വി പുഷ്പവല്ലി, സിഡിഎസ് ചെയർപേഴ്സൺ കെ പി സവിത, അസിസ്റ്റന്റ് സെക്രട്ടറി എം അരവിന്ദൻ, ശുചിത്വ മിഷൻ റിസോഴ്സ് പേഴ്ണൺ വി സഹദേവൻ, കെൽട്രോൺ റിസോഴ്സ് പേഴ്ണൺ എസ് അഖിൽ, വി ഇ ഒ, ഒ ശ്രീജിത്ത്, പ്രധാനാധ്യാപിക എ അനിത തുടങ്ങിയവർ പങ്കെടുത്തു.