മയ്യിൽ:- തെങ്ങിൽ നിന്ന് അബദ്ധത്തിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കള്ളുചെത്ത് തൊഴിലാളി മരണപ്പെട്ടു.മുല്ലക്കൊടി നണിയൂർ നമ്പ്രം സ്വദേശി വി.അശോകൻ (55) ആണ് മരണപ്പെട്ടത്.
ഇക്കഴിഞ്ഞ 24 ന് ആയിരുന്നു ജോലിക്കിടെ അപകടം.ഗുരുതരമാ പരിക്കേറ്റ ഇയാളെ മംഗലാപുര ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ചികിത്സക്കിടെ ഇന്നലെ രാത്രിയോടെയാണ് അന്ത്യം സംഭവിച്ചത്.
ഇന്ന് വൈകിട്ട് 5.30 മണിയോടെ നണിയൂർ നമ്പ്രം വിദ്യാ പോഷണി വായനശാലയിൽ പൊതുദർശനത്തിന് വെക്കും തുടർന്ന് നണിയൂർ ശ്മശാനത്തിൽ സംസ്കരിക്കും.