കമ്പിൽ :- ക്ലീനിങ് ഉത്പന്നങ്ങളുടെ വിശാലമായ കലവറ ഇന്ന് കമ്പിൽ ടൗണിൽ ഉദ്ഘാടനം നിർവഹിച്ചു.സ്വഫ ഖുർആൻ കോളേജ് പ്രധാന അധ്യാപകൻ ഹാഫിള് അബ്ദുൾ ബാസിത് ഉദ്ഘാടനം നിർവഹിച്ചു.ഹാഫിള് മഷൂദ് ഫൈസി ചൊർക്കള ആദ്യ വില്പന നടത്തി.വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പിൽ ഏരിയ പ്രസിഡണ്ട് അഷ്‌റഫ് പി പിആദ്യ വില്പന ഏറ്റുവാങ്ങി.കമ്പിൽ മൈതാനി പ്പള്ളി ഇമാം സകരിയ്യ ദാരിമി പ്രാർത്ഥന നിർവഹിച്ചു.
കൊളച്ചേരി പഞ്ചായത്ത് മെമ്പർ നിസാർ എൽ, നാറാത്ത് പഞ്ചായത്ത് മെമ്പർ ശ്യാമള കെ, വ്യാപരി വ്യവസായി ഏകോപന സമിതി ജനറൽ സെക്രട്ടറി ഇ വി ബാലകൃഷ്ണൻ, ട്രഷറർ മുസ്തഫ കെ കെ,മൊയ്തീൻ പയ്യിലോട്ട്,ഷിനാജ് കെ കെ,ഹാരിസ് മർവ, മുഹബ്ബത്ത് ഇബ്രാഹിം അബ്ദുൾ കാദർ കെപി, അബ്ദുള്ള എൻ എ, ഷാഹിർ അഴീക്കോട് എന്നിവർ ആശംസകൾ നേർന്നു.പ്രൊപ്രൈറ്റർ ഷാജിർ പി പി സ്വാഗതവും, നസീഫ് കമ്പിൽ നന്ദിയും പറഞ്ഞു.