തൊഴിലുറപ്പ് തൊഴിലാളികൾ കമ്പിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി

 


കമ്പിൽ:-നാറാത്ത് പഞ്ചായത്തിലെ  1,17 വാർഡുകളിലെ തൊഴിലുറപ്പ് തൊഴിലാളികൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കമ്പിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. മുൻ ഒന്നാം വാർഡ് മെമ്പർ പുരുഷോത്തമന്റെ അദ്ധ്യക്ഷതയിൽ പതിനേഴാം വാർഡ്‌ മെമ്പർ സൈഫുദ്ധീൻ നാറാത്ത് പ്രതിഷേധ സംഗമം ഉദ്ഘാടനംനിർവഹിച്ചു.സുജ(MATT) സ്വാഗതവും, ജിമ നന്ദിയും പറഞ്ഞു.

ആഗസ്റ്റ് 1 മുതൽ ഒരു പഞ്ചായത്തിൽ 20 പ്രവർത്തികൾ മാത്രമേ ഒരു സമയം എടുക്കാൻ പാടുള്ളൂ എന്ന കേന്ദ്ര സർക്കാർ ഉത്തരവ് പിൻവലിക്കുക,പണി ആയുധങ്ങളുടെ വാടക നിർത്തലാക്കിയ ഉത്തരവ് പിൻവലിക്കുക,ലേബർ ബഡ്ജറ്റ് വെട്ടിച്ചുരുക്കി പദ്ധതിയെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രകടനം നടത്തിയത്.

Previous Post Next Post