നാറാത്ത്:-കണ്ണാടിപ്പറമ്പ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനം സദ്ഭാവനാ ദിനമായി ആചരിച്ചു, പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. എൻ ഇ ഭാസ്കര മാരാർ, ഇ എൻ വിനോദ്, പ്രജിത് മാതോടം, കെ രാജൻ തുടങ്ങിയവർ സംസാരിച്ചു,പറമ്പൻ രാജീവൻ, കെ ഇന്ദിര, ധനേഷ് സി വി, ഗംഗാധരൻ എംപി, രാജീവൻ പി വി. കൊയ്യോൻ ബാലൻ, ആദിത്യ രാജ് പറമ്പൻ തുടങ്ങിയവർ പങ്കെടുത്തു.