സംഘമിത്ര വായനശാല & ഗ്രന്ഥാലയം , ചെറുക്കുന്ന് അങ്കണവാടി സംയുക്താഭിമുഖ്യത്തിൽ സ്വാതന്ത്രദിനം ആഘോഷിച്ചു


കമ്പിൽ :- സംഘമിത്ര വായനശാല & ഗ്രന്ഥാലയം , ചെറുക്കുന്ന് അങ്കണവാടി സംയുക്താഭിമുഖ്യത്തിൽ 75 മത് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു.

 റിട്ടേർഡ് ഹെഡ് മാസ്റ്റർ കെ രാമകൃഷ്ണൻ പ്രഭാഷണം നടത്തി. അങ്കണവാടി വർക്കർ എം. വിജയം പതാക ഉയർത്തി.എം ശ്രീധരൻ പ്രസംഗിച്ചു.

ക്വിസ് മത്സരത്തിൽ വി. ഓമന ഒന്നാം സ്ഥാനവും, ഷമ്മ രണ്ടാം സ്ഥാനവും 1 ദിൽന മൂന്നാം സ്ഥാനവും നേടി.

എം.പി രാജീവൻ സ്വാഗതവും പി.സന്തോഷ് നന്ദിയും പറഞ്ഞു.







Previous Post Next Post