സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം പുഴാതി സെൻട്രൽ യു പി സ്‌കൂളിൽ വ്യത്യസ്ത പരിപാടികളോടെ ആഘോഷിച്ചു


പുഴാതി :-
75 ആം സ്വാതന്ത്ര്യ ദിനാഘോഷം പുഴാതി സെൻട്രൽ യു പി സ്‌കൂളിൽ വ്യത്യസ്ത പരിപാടികളോടെ നടന്നു. വർണശബളമായ ഘോഷയാത്ര, സ്വാതന്ത്ര്യ സമര ചരിത്രത്തെ ആസ്പദമാക്കിയുള്ള ടാബ്‌ളോ, ദേശഭക്തി ഗാനം, 75 സ്വാതന്ത്ര്യ സമര നായകരുടെ ഫോട്ടോ പ്രദർശനം എന്നിവ നടത്തി.

പ്രധാനാധ്യാപകൻ പ്രമോദ് മാസ്റ്റർ പതാക ഉയർത്തുകയും ദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്ക് പായസ വിതരണവും നടത്തി.






Previous Post Next Post