കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണ്മാരെ തെരഞ്ഞെടുത്തു.
ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി നിലവിലെ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വത്സനെയും, ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സണായി ടിന്റു സുനിൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സണായി റഹ്മത്ത് പി.വി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സണായി ഫസീല എന്നിവരെയും തെരെഞ്ഞെടുത്തു.
ടിന്റു സുനിൽ പള്ളിപ്പറമ്പിലെയും, റഹ്മത്ത് കോടിപ്പൊയിലിലെയും, ഫസീല കയ്യങ്കോടെയും വാർഡ് മെമ്പറാണ്.
