ചേലേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്രദിനം ആഘോഷിച്ചു



ചേലേരി :-
ചേലേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്രത്തിൻ്റെ 75 വാർഷികം പ്ലാറ്റിനം ജൂബിലി വിവിധ പരിപാടികളോടെ ആഘോഷിച്ചു.

മണ്ഡലത്തിൻ്റെ വിവിധ ഭാഗങ്ങളിൽ CUC കളുടെയും ബൂത്ത് കമ്മറ്റികളുടെയും നേതൃത്വത്തിൽ കാലത്ത് പതാക ഉയർത്തൽ പ്രഭാതഭേരി പായസവിതരണം ലഡു വിതരണം പ്രഭാഷണം ഭരണഘടന സംരക്ഷണ പ്രതിഞ്ജ സ്വാതന്ത്രസമര സേനാനികളെ ആദരിക്കൽ എന്നിവ നടന്നു.വൈകുന്നേരം കമ്പിൽ ബസാറിൽ നിന്നും ചേലേരിമുക്ക് ബസാറിലേക്ക് ആസാദി കി ഗൗരവ് പദയാത്രയും നടന്നു.

വിവിധ ഭാഗങ്ങളിൽ നടന്ന പരിപാടികൾക്ക് ബ്ലോക്ക് പ്രസിഡണ്ട് കെ.എം.ശിവദാസൻ മണ്ഡലം പ്രസിഡണ്ട് എൻ.വി.പ്രേമാനന്ദൻ DCC മെമ്പർ എം.അനന്തൻ മാസ്റ്റർ, ദളിത് കോൺഗ്രസ്സ് സംസ്ഥാന സിക്രട്ടറി ദാമോദരൻ ദാമോദരൻ കൊയിലേരിയൻ എന്നിവർ നേതൃത്വം നൽകി.


Previous Post Next Post