കണ്ണൂർ:-നാഷണൽ പോപ്പുലേഷൻ എജുക്കേഷൻ പ്രോജക്ടിന്റെ ഭാഗമായി എസ് സി ഇ ആർ ടി കേരളയും കണ്ണൂർ ഡയറ്റും ജില്ലയിലെ ഹൈസ്കൂളുകൾക്കായി സംഘടിപ്പിച്ച ഹ്രസ്വചിത്ര മത്സരത്തിന്റെ ഫലങ്ങൾ പ്രഖ്യാപിച്ചു.
മമ്പറം ഹയർ സെക്കണ്ടറി സ്കൂൾ നിർമ്മിച്ച 'മഷി' ഒന്നാം സ്ഥാനം നേടി. തലശ്ശേരി സേക്രട്ട് ഹാർട്ട് ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ നിർമ്മിച്ച 'മായ' രണ്ടാം സ്ഥാനവും വയക്കര ഗവ. ഹയർ സെക്കണ്ടറി സ്കൂൾ നിർമ്മിച്ച് ബോട്ടിൽ-ദി റീകറക്ഷൻ' മൂന്നാം സ്ഥാനവും നേടി.
ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയവർക്ക് യഥാക്രമം 10000, 5000, 3000 രൂപ വീതം കാഷ് അവാർഡും മൊമന്റോയും സർട്ടിഫിക്കറ്റും ലഭിക്കും.
കരിവെള്ളൂർ എ വി സ്മാരക ഗവ. ഹയർ സെക്കണ്ടറി സ്കൂൾ (വഴി), നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ (പേജ്), എസ് എ.ബി.ടി.എം ഹയർസെക്കണ്ടറി സ്കൂൾ തായിനേരി (പടം), സെന്റ് ജോസഫ് ഹൈസ്കൂൾ അടക്കാത്തോട് (ആക്രിക്കുട്ടാപ്പി), ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ കുറുമാത്തൂർ (ടുഗദർ), വായാട്ടുപറമ്പ സെന്റ് ജോസഫ് ഹയർസെക്കണ്ടറി സ്കൂൾ (ഓട്ടം) എന്നീ വിദ്യാലയങ്ങൾ പ്രോത്സാഹന സമ്മാനത്തിന് അർഹരായി.