കണ്ണൂർ: ആർട്ടിസ്റ്റ്സ് വെൽഫെയർ അസോസിയേഷൻ ഫോർ കൾച്ചർ ( അവാക് ) ജില്ലാനേതൃ സംഗമവും കലാ-സാംസ്കാരിക പ്രവർത്തക ക്ഷേമനിധി അംഗത്വം ചേർക്കലും ഓഗസ്റ്റ് 21 ന് ഞായറാഴ്ച്ച രാവിലെ 10.30 ന് കണ്ണൂർ കോളേജ് ഓഫ് കോമേഴ്സിൽ നടക്കും. സംസ്ഥാന പ്രസിഡൻറ് രാജേഷ് പാലങ്ങാട്ട് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡൻറ് ഹരിദാസ് ചെറുകുന്ന് അധ്യക്ഷത വഹിക്കും. സംഘടന - ക്ഷേമനിധി അംഗത്വം ചേർക്കലിന്റെ ഉദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എൻ. രാധാകൃഷ്ണൻ നിർവ്വഹിക്കും. ശ്രീജിത്ത് അഞ്ചാംപിടിക, അവാക് ജില്ലാ സെക്രട്ടറി ബിന്ദു സജിത്ത് കുമാർ, മൊടപ്പത്തി നാരായണൻ, ജയൻ പരമേശ്വരൻ ,ചന്ദ്രൻ കക്കറ എന്നിവർ പ്രസംഗിക്കും.