ചേലേരി :- ചേലേരി മുഹമ്മദ് അബ്ദുറഹ്മാൻ സ്മാരക വായനശാല & ഗ്രന്ഥാലയം ഓണോത്സവവും , എസ്.എസ്.എൽ.സി, പ്ലസ് 2 ഉന്നത വിജയികളെയും എൽ. എസ് . എസ് , യു.എസ്.എസ് വിജയികളെയും അനുമോദിക്കുകയും ചെയ്തു. തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പർ പി.വിനോദ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡണ്ട് സി.കെ ജനാ ർദ്ധനൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
കൊളച്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് കെ.എം. ശിവദാസൻ അനുമോദനവും ഉപഹാര സമർപ്പണവും നിർവ്വഹിച്ചു. കലാമത്സര വിജയികൾക്ക് കൊളച്ചേരി സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി കെ. ഭാസ്കരൻ സമ്മാനം നല്കി. പി.കെ.രഘുനാഥൻ, ദാമോദരൻ കൊയിലേരിയൻ, പി. എം . മോഹൻദാസ് , കെ.വി. പ്രഭാകരൻ, ടി.വി. മഞ്ജുള, ഭാസ്കരൻ കാഞ്ഞിരക്കണ്ടി, എം.സി. അഖിലേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.