പുഴാതി :- പുഴാതി സെൻട്രൽ യുപി സ്കൂളിൽ ഈ വർഷത്തെ ഓണാഘോഷ പരിപാടി വർണ്ണശബളമായ ഘോഷയാത്രയോടുകൂടി നടന്നു കേരളീയ വസ്ത്രധാരണത്തിൽ മാവേലിയുടെ അകമ്പടിയോടുകൂടി ഘോഷയാത്ര നടന്നു.
തുടർന്ന് രക്ഷിതാക്കളും കുട്ടികളും ടീച്ചേഴ്സും പങ്കെടുത്ത വടംവലി മത്സരം കസേരകളി മത്സരം ഉറിയടി മത്സരം എന്നിവ നടന്നു ഉച്ചയ്ക്ക് 9 തരം വിഭവങ്ങൾ അടങ്ങിയ വിഭവ സമൃദ്ധമായ സദ്യയും നടത്തി.