ഓണക്കിറ്റ് വിതരണം നടത്തി

 


കുറ്റ്യാട്ടൂർ:- പാവന്നൂർമൊട്ട ക്ഷീരോത്‌പാദക സഹകരണസംഘം ക്ഷീരകർഷകർക്ക് ക്ഷേമനിധി സഹായധനവും സൗജന്യ ഓണക്കിറ്റും വിതരണം ചെയ്തു.അഡ്വ. പി. സന്തോഷ്‌കുമാർ എം.പി. ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഉത്തമൻ വേലിക്കാത്ത് അധ്യക്ഷത വഹിച്ചു.

മിൽമ പി ആൻഡ് ഐ തലവൻ മാത്യു വർഗീസ്, യൂസഫ് പാലക്കൽ, കെ.സി. അനിത എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ ക്ഷീരകർഷകരുടെ മക്കൾക്കുള്ള അനുമോദനവും നടത്തി.

Previous Post Next Post