ഹർത്താൽ; കൊളച്ചേരിയിൽ സമാധനപരം


കൊളച്ചേരി :-
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഇന്ന് സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹർത്താൽ കൊളച്ചേരിയിൽ തുടരുന്നു.കൊളച്ചേരിയിൽ ഹർത്താൽ സമാധാനപരമാണ്.

കടകമ്പോളങ്ങളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടക്കുന്നു. ബസ്സുകൾ സർവ്വീസുകൾ നടത്തുന്നില്ല. അത്യാവശ്യം സ്വകാര്യ വാഹനങ്ങൾ മാത്രം നിരത്തിലിറങ്ങി.

സ്കൂളുകൾ അടഞ്ഞുകിടക്കുന്നു. പഞ്ചായത്ത് ഓഫീസ് അടക്കം സർക്കാർ ഓഫീസുകൾ അടഞ്ഞുകിടക്കുന്നു. അതേ സമയം സബ്ട്രഷറി തുറന്നു പ്രവർത്തിക്കുന്നുണ്ട്. ചില സഹകരണ ബാങ്കുകളും തുറന്നു പ്രവർത്തിക്കുന്നുണ്ട്.

കമ്പിലും കൊളച്ചേരി മുക്കിലും പോലീസ് ബന്ധവസ്സ് ഏർപ്പെടുത്തിയിട്ടുണ്ട്.



Previous Post Next Post