കുറ്റ്യാട്ടൂർ :- മദ്രാസ് ഐ ഐ ടിയിൽ പ്രവേശനം നേടി നാടിന്റെ അഭിമാനമായ നദാ റഷാദ എസ് വിയെ മുസ്‌ലിം ലീഗ് കുറ്റ്യാട്ടൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. കണ്ണൂർ ജില്ലാ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു.
പി കെ ശംസുദ്ധീൻ സ്വാഗതം ആശംസിച്ചു. എ അബ്ദുൾ ഖാദർ മൗലവി അധ്യക്ഷത വഹിച്ചു. കെ കെ അബ്ദുൾ റഹ്മാൻ മാസ്റ്റർ അനുമോദന പ്രഭാഷണം നടത്തി.അഡ്വ. അബ്ദുൽ കരീം ചേലേരി ഉപഹാര സമർപ്പണം നടത്തി.കെ കെ എം ബഷീർ മാസ്റ്റർ ,എം കെ ഹഫീൽ,മുനീബ് പാറാൽ ,കെ ടി മുഹമ്മദലി സംസാരിച്ചു.ഫായിസ് തണ്ടപ്പുറം നന്ദി പറഞ്ഞു.*