SYS കമ്പിൽ സോൺ സ്ട്രൈറ്റ് ലൈൻ ക്യാമ്പ് സമാപിച്ചു

 


കമ്പിൽ :-SYS കമ്പിൽ സോൺ  ടീം ഒലീവ് കേമ്പ്  ചേലേരി രിഫാഈ ജുമാ മസ്ജിദിൽ സമാപിച്ചു.. വൈകു 4 മണിക്ക് സ്വാഗത സംഘം ചെയർമാൻ മുസ്ഥഫ സഖാഫി ചേലേരി പതാക ഉയർത്തി. തുടർന്ന് നടന്ന ഉദ്ഘാടന വേദി നസീർ സഅദിയുടെ അദ്ധ്യക്ഷതയിൽ അശ്റഫ് സഖാഫി പള്ളിപ്പറമ്പ് ഉദ്ഘാടനം ചെയ്തു. 

വിവിധ സെഷനുകൾക്ക് എസ് വൈ എസ് ജില്ലാ സിക്രട്ടറി അബ്ദുൽ റശീദ് മാസ്റ്റർ നരിക്കോട്, ബശീർ മുസ്‌ലിയാർ അർഷദി വേശാല, അബ്ദുൽ ഹകീം സഖാഫി അരിയിൽ, അബ്ദുല്ല സഖാഫി മഞ്ചേരി , പി സി മഹമൂദ് മാസ്റ്റർ നേതൃത്വം നൽകി. അബ്ദുൽ ഫത്താഹ് സഖാഫി പാലത്തുങ്കര, ശാഫി അമാനി മയ്യിൽ, ഉമർ സഖാഫി ഉറുമ്പിയിൽ, മിദ്‌ലാജ് സഖാഫി ചോല, മുനീർ സഖാഫി കടൂർ , അബ്ദുൽ റശീദ് മയ്യിൽ, അശ്റഫ് ചേലേരി, ഇബ്റാഹീം സഅദി, കെ കെ മുസ്ഥഫ , അശ്റഫ് UK പ്രസംഗിച്ചു.അംജദ് മാസ്റ്റർ പാലത്തുങ്കര സ്വാഗതവും ഇബ്രാഹിം മാസ്റ്റർ പാമ്പുരുത്തി നന്ദിയും പറഞ്ഞു.

Previous Post Next Post