വീഡിയോ കോൺഫറൻസ് ഹാൾ ഉദ്ഘാടനം നാളെ

 


മുണ്ടേരി: മുണ്ടേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിർമിച്ച സമ്പൂർണ വീഡിയോ കോൺഫറൻസ് ഹാൾ തിങ്കളാഴ്ച രാവിലെ ഉദ്ഘാടനംചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയുടെ അധ്യക്ഷതയിൽ മുദ്ര വിദ്യാഭ്യാസ സമിതി ചെയർമാനും മുൻ എം.പി.യുമായ കെ.കെ.രാഗേഷ് ഉദ്ഘാടനം നിർവഹിക്കും.

മുദ്ര വിദ്യാഭ്യാസ സമിതിക്കുവേണ്ടി കനറാ ബാങ്കാണ് 50 ലക്ഷം രൂപയുടെ സമ്പൂർണ വീഡിയോ കോൺഫറൻസ് ഹാൾ നിർമ്മിച്ചുനൽകിയത്. 230 പേർക്ക് ഒരേസമയം വീഡിയോ കോൺഫറൻസിൽ പങ്കാളിയാവാം. ഡിജിറ്റൽ സ്ക്രീൻ, ഒരോ സീറ്റിലേക്കും എത്തുന്ന ക്യാമറ സംവിധാനം, ശബ്ദസംവിധാനം, പൂർണമായി കേന്ദ്രീകൃത എയർ കണ്ടീഷനിങ് എന്നിവ ഹാളിൽ സജ്ജീകരിച്ചിട്ടുണ്ട്.

കാനറാ ബാങ്ക് ജനറൽ മാനേജർ എ.പ്രേംകുമാർ, ഡി.ജി.എം. ശ്രീകാന്ത്, പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് എന്നിവർ മുഖ്യാതിഥികളാകും. ഉദ്ഘാടന സമ്മേളത്തിൽ മുണ്ടേരി ഗ്രാമപ്പഞ്ചായത്തിലെ വിദ്യാഭ്യാസ പ്രവർത്തകരുമായി ഡോ. ബി.ഇക്ബാൽ അമേരിക്കയിലെ ടെക്സസിൽനിന്ന് വിഡിയോ കോൺഫറൻസിൽ സംസാരിക്കും. തുടർന്ന് 12, 13 തീയതികളിൽ എസ്.ഇ.ആർ.ടി.സി.യുടെ നേതൃത്വത്തിൽ മുണ്ടേരി ഗ്രാമപ്പഞ്ചായത്തിലെ എല്ലാ പ്രഥമാധ്യാപകർക്കും ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളിലെ എല്ലാ അധ്യാപകർക്കും പരിശീലനം നൽകും

Previous Post Next Post