കൊളച്ചേരി ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റ് എം ഗോവിന്ദൻമാസ്റ്റർ നിര്യാതനായി


കൊളച്ചേരി :-
കൊളച്ചേരി ഗ്രാമ പഞ്ചായത്ത് മുൻ വൈസ്  പ്രസിഡൻ്റും കൊളച്ചേരി എ യു പി സ്കൂൾ മാനേജരുമായിരുന്ന  ശ്രീ എം ഗോവിന്ദൻമാസ്റ്റർ (86) നിര്യാതനായി. കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ വച്ച് ഇന്ന് രാവിലെയോടെയാണ് മരണപ്പെട്ടത്.

മുൻKPCC മെമ്പറും കൊളച്ചേരി സർവ്വീസ് സഹകരണ ബാങ്ക് മുൻ പ്രസിഡൻറും  കൊളച്ചേരിയിലെ പ്രമുഖ കോൺഗ്രസ് നേതാവും കൊളച്ചേരി എ യു പി സ്കൂൾ അദ്ധ്യാപകനുമായിരുന്നു എം.ഗോവിന്ദൻ മാസ്റ്റർ .

ഭാര്യ: പരേതയായ സി പി പുഷ്പവല്ലി

മക്കൾ:-  വിനോദ് കുമാർ സിപി, സന്തോഷ് ബാബു സി പി (മർച്ചന്റ് നേവി), ദീപ സി പി ( ടീച്ചർ, കൊയ്യോട് യു പി സ്കൂൾ) .

മരുമക്കൾ:- പ്രീത ( ടീച്ചർ, കൊളച്ചേരി എ യു പി സ്കൂൾ ), നിഷ (ടീച്ചർ,ചെങ്ങിനിപ്പടി സ്കൂൾ) ,ഉല്ലാസ് ബാബു (മർച്ചൻ്റ് നേവി, കൊയ്യോട് ) .

ശവസംസ്കാര ചടങ്ങുകൾ നാളെ ( 15-9 - 2 2 )  നടക്കും.ഭൗതീകശരീരം നാളെ  രാവിലെ 8 മണിക്ക് കൊളച്ചേരി യു.പി.സ്കൂളിന് സമീപമുള്ള തറവാട്ട് വീട്ടിൽ പൊതു ദർശനത്തിന് വെക്കും 12 മണിക്ക് പയ്യാമ്പലത്ത് ശവസംസ്കാര ചടങ്ങുകൾ നടക്കും.

Previous Post Next Post