മയ്യിൽ:-കയരളം നോർത്ത് എ എൽ പി സ്‌കൂളും കയരളം യുവജന ഗ്രന്ഥാലയവും ചേർന്ന് അധ്യാപക ദിനാഘോഷം സംഘടിപ്പിച്ചു. ഓൺലൈനായി നടന്ന പരിപാടി സി കെ ശേഖരൻ മാസ്റ്റർ പുരസ്‌കാര ജേതാവ് കെ പി കുഞ്ഞികൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു.
പി ടി എ പ്രസിഡന്റ് ടി പി പ്രശാന്ത് അധ്യക്ഷനായി. കുഞ്ഞിരാമൻ മാസ്റ്റർ ആശംസകൾ നേർന്ന് സംസാരിച്ചു. പ്രധാനാധ്യാപിക എം ഗീത സ്വാഗതവും കെ വൈശാഖ് നന്ദിയും പറഞ്ഞു. അധ്യാപക ദിന സന്ദേശം, പ്രിയപ്പെട്ട അധ്യാപകരെക്കുറിച്ച് കുട്ടികളുടെ അവതരണം, ആശംസ കാർഡ് നിർമാണം, അധ്യാപകരെക്കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവെക്കൽ, പ്രച്ഛന്ന വേഷം തുടങ്ങി കുട്ടികളുടെ വിവിധ പരിപാടികളും നടത്തി