അഖില കേരള യാദവ സഭ കണ്ണൂർ താലൂക്ക് കൺവെൻഷൻ നടത്തി

 


ചിറക്കൽ:-ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി., ഹയർസെക്കന്ററി, സി.ബി.എസ്.ഇ. പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ 80 കുട്ടികൾക്കുള്ള ക്യാഷ് അവാർഡും മെമെന്റോകളും അഴിക്കോട് നിയമസഭ നിയോജക മണ്ഡലം എം.എൽ.എ. കെ.വി.സുമേഷ് വിതരണം ചെയ്തു. 

ചിറക്കൽ സഹകരണബാങ്ക് ഹാളിൽ വെച്ച് ചേർന്ന ചടങ്ങ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം.ദാമോദരൻ ഉൽഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ. ശിവരാമൻ മേസ്ത്രി മുഖ്യാതിഥിയായിരുന്നു. താലൂക്ക് പ്രസിഡന്റ് ഇ.പി ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇ.കെ.രവീന്ദ്രൻ, എൻ. സദാനന്ദൻ, ടി.വി. സുരേഷ്ബാബു, വിജയരാഘവൻ.കെ., ജി.ജയകൃഷ്ണൻ, ഹരീഷ് കക്കീൽ, കെ.സി. രാഘവൻ, കെ.എം.പ്രേമരാജൻ, കെ.രഘുനാഥൻ എന്നിവർ സംസാരിച്ചു.

രാവിലെ പുതിയതെരു യാദവ ഭവനിൽ വെച്ച് ചേർന്ന പ്രവർത്തക കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് കെ. ശിവരാമൻ മേസ്ത്രി ഉൽഘാടനം ചെയ്തു.

Previous Post Next Post