കൊളച്ചേരി :- കൊളച്ചേരി പഞ്ചായത്തിലെ പൊതുശ്മശാനം പ്രവർത്തന യോഗ്യമാക്കുക, വാതക ശ്മശാനത്തിന്റെ പണി ഉടൻ പൂർത്തീകരിക്കുക തുടങ്ങിയ ആവശ്വങ്ങൾ ഉന്നയിച്ച് DYFI കൊളച്ചേരി പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തി.
കൊളച്ചേരി പഞ്ചായത്തിന്റെ വികസന മുരടിപ്പിനും അനാസ്തയ്ക്കുമെതിരായി ഡി വൈ എഫ് ഐ ചേലേരി, കൊളച്ചേരി സൗത്ത്, കൊളച്ചേരി നോർത്ത് മേഖലാ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ മാർച്ചിൽ വൻ ജനരോഷമിരമ്പി.
മാർച്ച് സി പി എം ജില്ലാ കമ്മിറ്റി അംഗം കെ.സി.ഹരികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
പി.പി.വിഷ്ണു അധ്യക്ഷത വഹിച്ചു.കെ.അനിൽകുമാർ,കെ.രാമകൃഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
സി.അഖിലേഷ് സ്വാഗതം പറഞ്ഞു.