ശ്രീകണ്ഠപുരം:- മലപ്പട്ടം കുപ്പത്ത് ബിഎസ്എൻഎല്ലിന്റെ ഫൈബർ ഇന്റർനെറ്റ് കേബിൾ സാമൂഹിക വിരുദ്ധർ നശിപ്പിച്ചു. മലപ്പട്ടത്ത് കഴിഞ്ഞ മൂന്ന് മാസത്തിനിടെ നാലാം തവണയാണ് കേബിൾ നശിപ്പിച്ചത്. നേരത്തെ ചൂളിയാട്, പട്ടിക്കാട്, തലക്കോട് മേഖലകളിലും കേബിൾ നശിപ്പിച്ചിരുന്നു.
രാത്രി സമയങ്ങളിൽ സിസിടിവികൾ ഇല്ലാത്ത പ്രദേശങ്ങളിലെ കേബിളുകളാണ് സംഘം നശിപ്പിക്കുന്നത്. അത്കൊണ്ട് തന്നെ അക്രമികളെ കണ്ടെത്താൻ കഴിയാത്ത അവസ്ഥയാണ്. കോവിഡ് വ്യാപന സമയത്ത് ഓൺലൈൻ ക്ലാസുകൾക്കും വർക്ക് ഫ്രം ഹോം സംവിധാനങ്ങൾക്കും വേണ്ടി രൂപീകരിച്ച കൂട്ടായ്മയുടെ നേതൃ ത്വത്തിലാണ് ബിഎസ്എൻഎൽ ഫൈബർ നെറ്റ് വർക്ക് സംവിധാനം മലപ്പട്ടത്ത് പ്രവർത്തിക്കുന്നത്. സ്വകാര്യ നെറ്റ്വർക്ക് സംവിധാ നങ്ങൾ മടിച്ചു നിന്ന പല പ്രദേശങ്ങളിലും ഇന്റർനെറ്റ് സംവിധാനം എത്തിച്ച് കൊടുക്കാൻ ഈ കൂട്ടായ്മയ്ക്ക് കഴിഞ്ഞിരുന്നു. മികച്ച നിലയിൽ മുന്നോട്ടുപോകുന്നതിനിടെയാണ് കേബിളുകൾ വ്യാപകമായി നശിപ്പിക്കപ്പെടുന്നത്. സാമൂഹിക വിരുദ്ധരുടെ അ ഴിഞ്ഞാട്ടം അവസാനിപ്പിക്കാൻ കർശന നടപടി ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് കൂട്ടായ്മ പരാതി നൽകി.