മയ്യിൽ:- ഇടൂഴി ഇല്ലം ആയുർവേദ ഫൗണ്ടേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിക്കുന്ന നവരാത്രി സാംസ്കാരികോത്സവത്തിന് തിരിതെളിഞ്ഞു. സൂര്യ കൃഷ്ണമൂർത്തി ഉദ്ഘാടനം ചെയ്തു. ഡോ. ഇടൂഴി ഭവദാസൻ നമ്പൂതിരി അധ്യക്ഷനായി.
അഡ്വ. പി.സന്തോഷ്കുമാർ എം.പി. മുഖ്യാതിഥിയായിരുന്നു. കഥകളി ആചാര്യൻ കോട്ടക്കൽ ശശിധരൻ, ചതുർഭാഷാനിഘണ്ടു രചയിതാവ് ഞാറ്റ്വേല ശ്രീധരനെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.റിഷ്ണ, എൻ.അനിൽകുമാർ, കെ.പി.ശശിധരൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് അമ്പലപ്പുഴ വിജയകുമാറിന്റെ സോപാനസംഗീതം, വൈഗ വിവേകിന്റെ ഭരതനാട്യം എന്നിവ നടന്നു.
ഇന്നു വൈകിട്ട് 6.30ന് നാട്യ സൗഭാഗ്യ ഗ്രൂപ്പ് മയ്യിൽ അവതരിപ്പിക്കുന്ന കലാസന്ധ്യ, തുടർന്ന് മൂകാംബിക നൃത്ത വിദ്യാലയം മയ്യിൽ അവതരിപ്പിക്കുന്ന നൃത്താ വിഷ്കാരം നടനം മോഹനം എന്നിവ ഉണ്ടായിരിക്കും.
നാളെ വൈകിട്ട് 6.30നു സൗഹൃദ സംഗമം, തുടർന്ന് ചൂരക്കൊടി കളരി സംഘം വില്യാപ്പള്ളി അവ തരിപ്പിക്കുന്ന കളരിപ്പയറ്റ് പ്രദർശനവും തുടർന്ന് ടീം നക്ഷത്ര കിഴക്കേപറമ്പ് അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും ഉണ്ടായിരിക്കും.
ഒക്ടോബർ ഒന്നിന് 6.30ന് ഗായിക വൈക്കം വിജയലക്ഷ്മിയും സംഘവും അവതരിപ്പിക്കുന്ന ഗായത്രി വീണ സംഗീത നിശയും സമാപന ദിവസമായ രണ്ടിന് വൈകിട്ട് 6.30ന് സാംസ്കാരിക സദസ്സ് കഥാകൃത്ത് ടി.പത്മനാഭൻ ഉദ്ഘാടന ചെയ്യും. തുടർന്ന് മയ്യിൽ ചിലമ്പൊലി കലാവിദ്യാല യം അവതരിപ്പിക്കുന്ന സർഗസന്ധ്യയും നടക്കും.