പള്ളിപ്പറമ്പ്:-പൂക്കോയ തങ്ങൾ ഹോസ്പിസ് കൊളച്ചേരി മേഖല പാലിയേറ്റീവ് ഹോം കെയർ സെൻ്റർ ഉദ്ഘാടനം നാളെ വൈകുന്നേരം 4 മണിക്ക് പള്ളിപ്പറമ്പിൽ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
ജില്ല മുസ്ലിം ലീഗ് ജനറൽ സിക്രട്ടറി അബ്ദുൽ കരീം ചേലേരി, കൊളച്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് മുസ്തഫ കോടിപ്പൊയിൽ
ഡോ: അമീറലി, ശരീഫ് കുറ്റൂർ, കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ്, മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ കെ റിഷ്ന, കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റെജി പി പി,മുനിർ മേനോത്ത് പരിപാടിയിൽ സംബന്ധിക്കും.