സഹൃദയ റെസിഡൻസ് അസോസിയേഷൻ ഓണാഘോഷവും കുടുംബസംഗവവും സ്നേഹാദരവും സംഘടിപ്പിച്ചു


നാറാത്ത് :-
രണ്ടാം മൈൽ  സഹൃദയ റെസിഡന്റ് അസോസിയേഷൻ ഓണോത്സവം 2022ന്ടെ ഭാഗമായി കുടുംബസംഗമവും ഓണാസദ്യയും ഒരുക്കി.  തിരുവാതിര,മറ്റു വിവിധ കലാപരിപാടികളിൽ അംഗങ്ങൾ സജീവമായി പങ്കെടുത്തു. നാറത്തു പഞ്ചായത്ത് വാർഡ് മെമ്പർ പി കെ ജയകുമാർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് മുഖ്യപ്രഭാഷണം നടത്തി. 

ചിറക്കൽ കോവിലകം വലിയ രാജ രവീന്ദ്രവർമ രാജയിൽ നിന്നും കോലപെരുമലയനായി ആചാരം നൽകപ്പെട്ട എംവി ബാലകൃഷ്ണ പെരുമലയനെ ചടങ്ങിൽ ആദരിച്ചു. പരിപാടിയിൽ ജയദേവൻ കെ, മോഹനൻ പി പി, സദാനന്ദൻ പി കെ, രാഹുൽ മാണിക്കോത്ത് എന്നിവർ സംസാരിച്ചു.

Previous Post Next Post