ഇരിട്ടി :- ഇരിട്ടിയിൽ 17കാരി ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച സംഭവത്തിൽ മലപ്പട്ടം സ്വദേശിയായ 53 കാരൻ പോലിസ് പിടിയിൽ. 17കാരിയെ പീഡിപ്പിച്ച മലപ്പട്ടം സ്വദേശി കൃഷ്ണനെതിരെ ബലാത്സംഗത്തിനും പോക്സോ വകുപ്പുകൾ പ്രകാരവും കേസെടുത്തു.
പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ ഉളിക്കൽ പോലിസ് പിടികൂടിയത്.
ഇന്നലെയാണ് ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ശുചി മുറിയിൽ പെൺകുട്ടി പ്രസവിച്ചത്.