വനിതാ സാഹിതി മയ്യിൽ മേഖല കൺവെൻഷനും സർഗ്ഗോത്സവവും ഒക്ടോബർ 8 ന് കമ്പിലിൽ


കമ്പിൽ:-
വനിതാ സാഹിതി മയ്യിൽ മേഖല കൺവെൻഷനും സർഗ്ഗോത്സവവും ഒക്ടോബർ 8 ശനിയാഴ്ച രാവിലെ 10 മണിക്ക് കമ്പിൽ സംഘമിത്ര ഹാളിൽ വെച്ച് നടക്കും.

 വനിതാ സാഹിതി ജില്ലാ ട്രഷററും പു.ക.സ സംസ്ഥാന കമ്മിറ്റി അംഗവുമായ  ഷീലാ മണൽ ഉദ്ഘാടനം ചെയ്യും. ശൈലജാ തമ്പാൻ, ശ്രീധരൻ സംഘമിത്ര, വിനോദ്.കെ നമ്പ്രം എന്നിവരുടെ വിശിഷ്ട സാന്നിധ്യം ഉണ്ടാകും.

തുടർന്ന് കവികളും കാഥികരും ഒരുക്കുന്ന സർഗ്ഗോത്സവവും, മൊടപ്പത്തിനാരായണൻ അവതരിപ്പിക്കുന്ന  ഏകപാത്രനാടകം ' ലഹരി മുക്ത കേരളം 'ഉണ്ടായിരിക്കുന്നതാണ്.

Previous Post Next Post