ചേലേരി :- ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി ചേലേരി മുഹമ്മദ് അബ്ദുറഹ്മാൻ സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണവും ദീപം തെളിയിക്കലും നടത്തി. ഗ്രന്ഥാലയം പ്രസി ഡണ്ട് സി.കെ. ജനാർദ്ദനൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു.
കണ്ണൂർ റെയിഞ്ച് എക്സൈസ് പ്രിവന്റീവ് ഓഫീസർ രാജീവൻ എ.പി. ലഹരി വിരുദ്ധ പ്രഭാഷണം നടത്തി ഉദ്ഘാടനം നിർവഹിച്ചു. ദാമോദരൻ കൊയിലേരിയൻ, പി.കെ രഘുനാഥൻ, കെ.വി. പ്രഭാകരൻ, കെ. ഭാസ്കരൻ എന്നിവർ പ്രസംഗിച്ചു.