സി പി ഐം (എം)വേശാല ലോക്കൽ കമ്മിറ്റി സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു



ചട്ടുകപ്പാറ:-CPI(M) പോളിറ്റ് ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണൻ്റെ നിര്യാണത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് CPI (M) വേശാല ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സർവ്വകക്ഷി അനുശോചന യോഗം ചേർന്നു.

CPI(M) മയ്യിൽ ഏറിയ സെക്രട്ടറി എൻ.അനിൽകുമാർ ഉൽഘാടനം ചെയ്തു. ലോക്കൽ കമ്മറ്റി അംഗം കെ.ഗണേശൻ അദ്ധ്യക്ഷ്യം വഹിച്ചു.വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ പ്രതിനിധീകരിച്ച് എം.വി.ഗോപാലൻ നമ്പ്യാർ, പി.കെ.ശംസുദ്ദീൻ, പി.പുരുഷോത്തമൻ ,CPI(M) ഏറിയ കമ്മറ്റി അംഗം എം.വി.സുശീല ,ലോക്കൽ കമ്മറ്റി അംഗം കെ.നാണു, എന്നിവർ സംസാരിച്ചു. 

ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു.

Previous Post Next Post