മയ്യിൽ :- കയരളം നോർത്ത് എ എൽ പി സ്കൂളിലെ കായികമേള കയരളംമൊട്ട ഫുട്ബോൾ ഗ്രൗണ്ടിൽ വച്ച് നടന്നു. രാവിലെ എൽ.പി. യു.പി. വിഭാഗങ്ങളുടെ വിവിധ മത്സരങ്ങൾ നടന്നു.
ഉച്ചക്ക് നടന്ന അനുമോദന ചടങ്ങ് പ്രധാനാധ്യാപിക എം ഗീത ഉദ്ഘാടനം ചെയ്തു. അധ്യാപകരായ എ ഒ ജീജ, വി സി മുജീബ്, എം പി നവ്യ, കെ പി ഷഹീമ, കെ വൈശാഖ് എന്നിവർ വിജയികളാവരെ അനുമോദിച്ചു. വിദ്യാർത്ഥികൾക്ക് മെഡലുകൾ സമ്മാനിച്ചു.
നവംബർ 10,11 തീയതികളിൽ മങ്ങാട്ടുപറമ്പ് കെ എ പി ഗ്രൗണ്ടിൽ വച്ച് സബ്ജില്ലാതല കായികമേള നടക്കും. വിദ്യാലയത്തിലെ അനുരഞ്ജ് കൃഷ്ണ പി എൽ എസ് എസ് സ്കോളർഷിപ്പ് കരസ്ഥമാക്കി.