ലഹരി വിരുദ്ധ പാഠങ്ങൾ പകർന്ന് കയരളം നോർത്ത് എ എൽ പി സ്‌കൂളിൽ 'നമ്മുടെ സൂപ്പർ ഹീറോസ് നമ്മുടെ കുട്ടികൾ'

 


മയ്യിൽ:-സംസ്ഥാന സർക്കാർ നടപ്പാക്കിവരുന്ന ലഹരി വിരുദ്ധ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി കയരളം നോർത്ത് എ എൽ പി സ്‌കൂളിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി 'നമ്മുടെ സൂപ്പർ ഹീറോസ് നമ്മുടെ കുട്ടികൾ' ലഹരി വിരുദ്ധ ബോധവത്കരണ ശില്പശാല സംഘടിപ്പിച്ചു. 

മയ്യിൽ ഗ്രാമപഞ്ചായത്ത് അംഗം എ പി സുചിത്ര ഉദ്‌ഘാടനം ചെയ്തു. കുഞ്ഞിരാമൻ മാസ്റ്റർ അധ്യക്ഷനായി. 'ലഹരിക്കെതിരെ അവബോധം', 'വളർത്തിയെടുക്കാം നല്ല ശീലങ്ങൾ' എന്നീ വിഷയങ്ങളിൽ എ ഒ ജീജ, എം പി നവ്യ എന്നിവർ ശില്പശാല കൈകാര്യം ചെയ്തു. കെ പി കുഞ്ഞികൃഷ്ണൻ, ഹെഡ്മിസ്ട്രസ് എം ഗീത, വി സി മുജീബ്, വി സി ഗോവിന്ദൻ എന്നിവർ സംസാരിച്ചു.

Previous Post Next Post