കുറ്റ്യാട്ടൂർ :- പൊറോലം AKG സ്മാരക പൊതുജന വായനശാല ആൻ്റ് ഗ്രന്ഥാലയം, യുവധാര ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ്, വിമുക്തിമിഷൻ, ഗ്രന്ഥാലയം ബാലവേദി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ പൊറോലം അംഗൻവാടിയിൽ ലഹരി വിരുദ്ധ ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു.
എ.വി.സതീഷ് (ട്രെയിനർ അസിസ്റ്റൻ്റ് പോലീസ് കമ്മീഷണർ ഓഫീസ്, കണ്ണൂർ) ഉൽഘാടനം ചെയ്തു.ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ അഡ്വ: സി.ജിൻസി അദ്ധ്യക്ഷ്യത വഹിച്ചു. ഗ്രന്ഥശാല സെക്രട്ടറി കെ.വി.സന്തോഷ് സ്വാഗതം പറഞ്ഞു. ക്ലബ്ബ് പ്രസിഡണ്ട് പി.വി.പ്രദീപൻ നന്ദി രേഖപ്പെടുത്തി.