മയ്യിൽ:- ശ്രീകണ്ഠാപുരത്ത് 15, 16 തീയ്യതികളിൽ നടക്കുന്ന സി ഐ ടി യു ജില്ല സമ്മേളനത്തിൻ്റെ ഭാഗമായ കൊടിമര ജാഥ കണ്ടക്കൈ പി.വി.കൃഷ്ണൻ സ്മൃതി മണ്ഡപത്തിൽ നിന്നും ജാഥാ ലീഡർ അരക്കൻ ബാലൻ്റെ നേതൃത്വത്തിൽ ആരംഭിച്ചു.
ജാഥ സംഘാടക സമിതി കൺവീനർ എം.സി.ശ്രീധരൻ്റെ അധ്യക്ഷതയിൽ കെ.പി.സഹദേവൻ ഉദ്ഘാടനം ചെയ്തു.സി. കൃഷ്ണൻ, കെ. മനോഹരൻ ,കെ.ജയരാജൻ, കെ.ചന്ദ്രൻ , എൻ.അനിൽകുമാർ എന്നിവർ സംസാരിച്ചു.