ചേലേരി :- ലഹരിക്കും മയക്കുമരുന്നിനെതിരെ കൊളച്ചേരി ഗ്രാമപഞ്ചായത്ത് 14ാം വാർഡിൽ രൂപീകരിച്ച ജനകീയ കമ്മിറ്റിയുടെ മൂന്നാമത്തെ യോഗത്തിൽ ശ്രീകണ്ഠാപുരം എക്സൈസ് ഓഫീസർ ഷിബു ബോധവൽക്കരണ ക്ലാസ് എടുത്തു. ചടങ്ങിൽ മുൻ മെമ്പർമാരായ എം. വി നാരായണൻ, കെ. സി ചന്ദ്രബാനു, എം.പി . പ്രഭാവതി എന്നിവർ പങ്കെടുത്തു സംസാരിച്ചു. പി.കെ.കുട്ടികൃഷ്ണൻ,എം.പി. സജിത് മാസ്റ്റർ, പി.രഘുനാഥൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
കെ. വി. പ്രേംകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രവീൺ. എ സ്വാഗതവും പി.വേലായുധൻ നന്ദിയും പറഞ്ഞു.
ചടങ്ങിൽ വെച്ച് എം.വി രാംദാസിന്റെ നേതൃത്വത്തിൽ ജനങ്ങളുടെ നിവേദനം ഓഫീസർക്ക് കൈമാറി.