മയ്യിൽ :-നാൽപ്പത്തി മൂന്നാമത് ലോക പഞ്ചഗുസ്തി മത്സരത്തിൽ പങ്കെടുക്കാനായി തുർക്കിയിലേക്ക് പുറപ്പെടുന്ന പി കെ പ്രിയയ്ക്ക് പാച്ചേനി കുഞ്ഞിരാമൻ സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെയും എവർ ഷൈൻ സ്പോർട്സ് & ആർട്സ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ യാത്രയയപ്പ് ഒക്ടോബർ 9 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് വായനശാല പരിസരത്ത് വച്ച് യാത്രയയപ്പ് നൽകുന്നു.
സി. പി. ഐ. എം മയ്യിൽ ഏരിയാ കമ്മിറ്റി സെക്രട്ടറി എൻ. അനിൽകുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്യും. സി.പി.ഐ.എം കയരളം ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.വി മോഹനൻ അധ്യക്ഷത വഹിക്കും.