കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്തിൻ്റെ പുതിയ സെക്രട്ടറിയായി മലപ്പട്ടം സ്വദേശി ടി പി ഉണ്ണികൃഷണൻ ചാർജെടുത്തു. പരിയാരം, മയ്യിൽ, കുറ്റ്യാട്ടൂർ, പയ്യാവൂർ തുടങ്ങി നിരവധി ഗ്രാമ പഞ്ചായത്തുകളിൽ സേവനം ചെയ്തിട്ടുണ്ട് ഇദ്ദേഹം.
പയ്യാവൂർ ഗ്രാമ പഞ്ചായത്തിൽ നിന്നാണ് സ്ഥലം മാറി ഇദ്ദേഹം കൊളച്ചേരിയിൽ എത്തിയത്.
പഞ്ചായത്ത് സേവനങ്ങൾ പരമാവധി ജനകീയമാക്കാനും, സാധരണക്കാരൻ്റെ പ്രശ്നങ്ങളിൽ ഇടപ്പെട്ട് പെട്ടന്ന് പരിഹരിക്കാനും ശ്രമിക്കുമെന്ന് ഇദ്ദേഹം 'കൊളച്ചേരി വാർത്ത ഓൺലൈൻ ന്യൂസി 'നോട് പറഞ്ഞു.